തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റം; കല്ലറ പഞ്ചായത്ത് ഭരണം UDF പിടിച്ചു; തൃശൂരില്‍ നാലിടത്തും ജയം

Jaihind Webdesk
Friday, June 28, 2019

44 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. തിരുവനന്തപുരത്ത് ത്രികോണ മത്സരം നടന്ന കല്ലറയിൽ യു.ഡി.എഫിന് വിജയം. കല്ലറ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴിച്ച് 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

17 സീറ്റുകള്‍ നേടി യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍, എല്‍.ഡി.എഫിന് സ്വാധീനമേഖലകളില്‍ കൂടി അടിപതറി. തിരുവനന്തപുരം ജില്ലയില്‍ കല്ലറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി ശിവദാസന്‍ 143 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

തൃശൂരില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. തെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫിന്‍റെ കൈവശമുണ്ടായിരുന്ന മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷന്‍, പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി, പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എന്നിവിടങ്ങളാണ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്.  കോലഴി പഞ്ചായത്തിലെ നോര്‍ത്ത് കോലഴിയും യു.ഡി.എഫ് നിലനിര്‍ത്തി.

മലപ്പുറത്ത് അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് വാര്‍ഡുകള്‍ യു.ഡി.എഫ് നേടി. രണ്ട് വാര്‍ഡുകള്‍ നിലനിര്‍ത്തിയ യു.ഡി.എഫ് ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് വാര്‍ഡ് ലീഗ് വിമതനില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

44-ല്‍ 22 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബി.ജെ.പിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. നേരത്തെ ഇത് എല്‍ഡിഎഫ് 23 , യു.ഡി.എഫ് 14, ബി.ജെ.പി നാല്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു.

ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം

1. കുന്നത്തുകാല്‍ പഞ്ചായത്ത് – കോട്ടുകോണം വാർഡ് – LDF
2. അമ്പൂരി പഞ്ചായത്ത് – ചിറയക്കോട് വാർഡ് – LDF
3. നാവായിക്കുളം പഞ്ചായത്ത് – ഇടമണ്‍നില വാർഡ് – LDF
4. കല്ലറ പഞ്ചായത്ത് – വെള്ളംകുടി വാര്‍ഡ് – UDF (പ‍ഞ്ചായത്ത് ഭരണം യു.ഡി.എഫിന്)
5. കാട്ടാക്കട പഞ്ചായത്ത് – പനയംകോട് വാര്‍ഡ് – UDF
6. മാറനെല്ലൂര്‍ പഞ്ചായത്ത് – കണ്ടല വാർഡ് – LDF
7. മാറനെല്ലൂര്‍ പഞ്ചായത്ത് – കുഴിവിള വാർഡ് – BJP

കൊല്ലം 

1. അഞ്ചൽ പഞ്ചായത്ത് – മാർക്കറ്റ് വാർഡ് – LDF
2. ഇട്ടിവ പഞ്ചായത്ത് – നെടുപുറം വാർഡ്‌ – LDF
3. കടയ്ക്കൽ പഞ്ചായത്ത് – തുമ്പോല വാര്‍‍ഡ് – LDF
4. കിഴക്കേകല്ലട പഞ്ചായത്ത് – ഓണമ്പലം വാർഡ് – UDF

ആലപ്പുഴ 
1. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് – വെട്ടിയാര്‍ ഡിവിഷന്‍ – UDF
2. കായംകുളം മുനിസിപ്പാലിറ്റി – വെയര്‍ഹൗസ് വാര്‍ഡ് – LDF
3. ചേര്‍ത്തല മുനിസിപ്പാലിറ്റി – ടി.ഡി അമ്പലം വാര്‍ഡ് – BJP
4. കുത്തിയതോട് പഞ്ചായത്ത് – മുത്തുപറമ്പ് വാർഡ് – LDF
5. പാലമേല്‍ പഞ്ചായത്ത് – മുളകുവിള വാർഡ് – LDF

പത്തനംതിട്ട 

1. അങ്ങാടി പഞ്ചായത്ത് – നെല്ലിക്കാണ്‍ വാര്‍ഡ് – LDF

കോട്ടയം 
1. തിരുവാര്‍പ്പ് പഞ്ചായത്ത് – മോര്‍കാട് വാര്‍ഡ് – UDF
2. കരൂര്‍ പഞ്ചാ‍യത്ത് – വലവൂര്‍ ഈസ്റ്റ് വാര്‍ഡ് – LDF (സ്വതന്ത്രന്‍)
3. മൂന്നിലവ് പഞ്ചായത്ത് – ഒന്നാം വാര്‍ഡ് – UDF
4. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – കിടങ്ങൂര്‍ ഡിവിഷന്‍ – UDF
5. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – എലിക്കുളം ഡിവിഷന്‍ – LDF
6. മണിമല പഞ്ചായത്ത് – രണ്ടാം വാര്‍ഡ് – UDF

ഇടുക്കി 

1. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് – മണക്കാട് ഡിവിഷന്‍ – LDF
2. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് – കാന്തല്ലൂര്‍ ഡിവിഷന്‍ – LDF
3. തൊടുപുഴ മുനിസിപ്പാലിറ്റി – ഓഫീസ് വാര്‍ഡ് – BJP
4. ഉപ്പുതറ പഞ്ചായത്ത് – കപ്പിപ്പതാല്‍ – UDF
5. മാങ്കുളം പഞ്ചായത്ത് – ആനക്കുളം നോര്‍ത്ത് – LDF

എറണാകുളം
1. മഴുവന്നൂര്‍ പഞ്ചായത്ത് – നെല്ലാട് വാർഡ് – UDF
2. നെല്ലിക്കുഴി പഞ്ചായത്ത് – സൊസൈറ്റിപ്പടി വാർഡ് – LDF

തൃശൂര്‍ 

1. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് – ചേറ്റുവ ഡിവിഷന്‍ – UDF
2. പൊയ്യ പഞ്ചായത്ത് – പൂപ്പത്തി വാർഡ് – UDF
3. കോലഴി പഞ്ചായത്ത് – നോര്‍ത്ത് കോലഴി വാർഡ് – UDF
4. പാഞ്ഞാള്‍ പഞ്ചായത്ത് – കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാർഡ് – UDF

പാലക്കാട് 

1. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് – നാട്ടുകല്‍ വാർഡ് – LDF
2. മലമ്പുഴ പഞ്ചായത്ത് – കടുക്കാംകുന്നം വാർഡ് – BJP

മലപ്പുറം 

1. ആനക്കയം പഞ്ചായത്ത് – നരിയാട്ടുപ്പാറ വാർഡ് – UDF
2. മംഗലം പഞ്ചായത്ത് – കൂട്ടായി വാർഡ് – UDF
3. ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് – കളപ്പാറ – LDF
4. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി – കീഴ്ച്ചിറ – LDF
5. ആലിപ്പറമ്പ് പഞ്ചായത്ത് – വട്ടപ്പറമ്പ് വാർഡ് – UDF

കോഴിക്കോട് 

1. കൊടുവള്ളി മുനിസിപ്പാലിറ്റി – വാരിക്കുഴിത്താഴം – LDF

വയനാട് 

1. മുട്ടില്‍ പഞ്ചായത്ത് – മാണ്ടാട് വാർഡ് – LDF