ബിഹാറില്‍ ഇടിമിന്നലേറ്റ് 7 കുട്ടികളുള്‍പ്പെടെ 8 പേര്‍ മരിച്ചു

Jaihind Webdesk
Friday, July 19, 2019

Lightning

ബിഹാര്‍ : നവാദ ജില്ലയില്‍ ഇടിമിന്നലേറ്റ് 8 പേര്‍ മരിച്ചു. മരിച്ചവരില്‍ 7 പേര്‍ കുട്ടികളാണ്. 9 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. കുട്ടികള്‍ മരത്തിന് കീഴില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിന്നലുണ്ടായത്. 8 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിതീഷ് മാന്‍ജി (12), രമേഷ് മാന്‍ജി (26), ഛോട്ടെ മാന്‍ജി (15), ഗണേഷ് മാന്‍ജി, ഛോട്ടു മാന്‍ജി (8), മുനി ലാല്‍ (9), മോനു മാന്‍ജി (15), പ്രവേഷ് കുമാര്‍ (10) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.