
എറണാകുളം നഗരത്തിന്റെ രക്ഷകരായി മാറേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നഗരത്തെ കഴിഞ്ഞ 5 വര്‍ഷമായി നരകതുല്യമാക്കിയ ഭരണത്തെ തുറന്നുകാട്ടുകയും യുഡിഎഫിന്റെ വികസന പദ്ധതികള്‍ ജനങ്ങളെ അറിയിക്കുകയുമാണ് ലക്ഷ്യം. മികച്ച പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനായി അധികാരത്തെ വളച്ചൊടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം ഡിസിസി ഓഫീസില്‍ വെച്ച് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഖജനാവില്‍ കാശില്ലെന്ന് വീമ്പ് പറയുമ്പോഴാണ് കോടികള്‍ മുടക്കി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രണ്ടാം പിണറായി കാലത്ത് കൂട്ടുമെന്ന് പറഞ്ഞ പെന്‍ഷന്‍ തുക വെറും വാഗ്ദാനം മാത്രമായി നാലരക്കൊല്ലം നീണ്ടു. ഒടുവില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രഖ്യാപനവുമായി രംഗത്തെത്തി. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കു്‌നന വെറും പി.ആര്‍ സ്റ്റണ്ട് മാത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.