സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനർജിയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് വിഭാവനം ചെയ്ത ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേശകന് കൂടിയാണ് അഭിജിത് ബാനർജി. ദാരിദ്ര്യനിർമാർജനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഊർജം പകരുന്നതാണ് ഈ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുന്നതിനായി കോണ്‍ഗ്രസ് വിഭാവനം ചെയ്ത കോണ്‍ഗ്രസ് വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് ന്യായ്. പദ്ധതിയുടെ രൂപീകരണത്തിന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സഹായിച്ചവരില്‍ പ്രമുഖനാണ് പ്രൊഫ. അഭിജിത് ബാനര്‍ജി. രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്ന കോണ്‍ഗ്രസ് വിഭാവനം ചെയ്ത ന്യായ് പദ്ധതി. പ്രതിമാസം 2,500 രൂപ എന്ന നിരക്കിലാണ് അഭിജിത് ബാനർജിയും സംഘവും പദ്ധതിയുടെ രൂപരേഖ തയാറാക്കിയതെങ്കിലും കോണ്‍ഗ്രസ് അത് 6,000 ആയി ഉയർത്തുകയായിരുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്രനിർമ്മാർജ്ജ പദ്ധതി ആയിട്ടാണ്, രാജ്യത്തെ 20%ദരിദ്രരുടെ ബാങ്ക് അകൗണ്ടിൽ 72, 000 രൂപ നിക്ഷേപിക്കുന്ന “ന്യായ്”പദ്ധതി കോൺഗ്രസ് അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ മുഖ്യഉപദേശകൻ കൂടിയായ #അഭിജിത്ബാനർജി ക്ക് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയതിൽ ഏറെ സന്തോഷിക്കുന്നു. ദാരിദ്ര്യനിർമാർജ്ജനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഊർജ്ജം പകരുന്നതാണ് ഈ സമ്മാനം
#Economist
#NobelWinner
#AbhijitBanerjee