ലീഡർ വിടപറഞ്ഞിട്ട് ഒരു പതിറ്റാണ്ട് ; രാഷ്ട്രീയ ഭീഷ്മാചാര്യന്‍റെ ഓർമ്മകള്‍ക്കു മുന്‍പില്‍ പ്രണാമം

 

തിരുവനന്തപുരം : ഏഴു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന ലീഡർ വിടപഞ്ഞിട്ട് ഇന്ന് പത്തു വർഷം. രാഷ്ട്രീയ ജീവിത്തിലും സ്വകാര്യ ജീവിതത്തിലും   ദീർഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നു കെ കരുണാകൻ എന്ന രാഷ്ട്രീയ ആചാര്യന്‍. ആരോപണങ്ങളെയും പരിഹാസങ്ങളെയും കണ്ണിറുക്കി ചിരിച്ച് നേരിട്ട നേതാവ് അന്നും ഇന്നും ജനഹൃദയങ്ങളിൽ തന്നെയാണ്.

രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു തറവാട്ടിൽ നിന്നും ജ്വലിക്കുന്ന പോരാട്ടത്തോടെയാണ്  കെ. കരുണാകരൻ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നത്. പദവികൾക്കും അപ്പുറം കർമം കൊണ്ടു മാതൃകയായ നേതാവായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്ക് അതീതമായി കേരള ജനതയെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും നയിക്കാൻ പ്രാപ്തനായ ഒരു മുഖ്യമന്ത്രി ആയിരുന്നു ലീഡർ എന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പറയുന്നു.

നിരവധി  നേതാക്കൾ വ്യത്യസ്ത ഗുണവിശേഷണങ്ങൾ കൊണ്ട് പ്രഗത്ഭരായെങ്കിലും ലീഡർ എന്ന പദത്തിന് ആളും അർത്ഥവും നൽകിയ ഏക നേതാവ് കെ. കരുണാകരനെന്ന രാഷ്ട്രീയ ആചാരിയൻ  മാത്രമാണ്.
തന്‍റെ ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന അഗ്‌നി പരീക്ഷണങ്ങളെ നേരിടാനുള്ള അസാമാന്യമായ മനക്കരുത്തും തന്‍റേടവും കെ.കരുണാകരൻ എന്ന നേതാവിനെ  മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി.
രാഷ്ട്രീയരംഗത്തെ പല  വെല്ലുവിളികളും അദ്ദേഹം നേരിട്ട്  കൈകാര്യം ചെയ്തു.

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നല്ല കാലങ്ങളിലും പാർട്ടിക്കൊപ്പം  ഉറച്ചു നിന്ന നേതാവായിരുന്നു ലീഡർ. കേരളത്തിന്‍റെ വികസന രംഗത്ത് കെ. കരുണാകരൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്. പതിനാല് ജില്ലകളിലും കരുണാകര സ്പർശമുള്ള എന്തെങ്കിലും വികസന പദ്ധതികളുണ്ടാകും എന്നതാണ് ചരിത്രം.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃസ്ഥാനത്തുള്ള ഒട്ടു മിക്ക നേതാക്കളുടെയും വളർച്ചയിൽ കരുണാകരൻ വഹിച്ച പങ്ക് നിർണായകമാണ്.

ആരോപണങ്ങളെയും പരിഹാസങ്ങളെയും കണ്ണിറുക്കി ചിരിച്ച് നേരിട്ട നേതാവ്, മാളയുടെ മാണിക്യം, ആശ്രിതവൽസലൻ, ഭീഷ്മാചാര്യർ, രാഷ്ട്രീയ ചാണക്യൻ, വികസന നായകൻ തുടങ്ങിയ വിശേഷണങ്ങളോടൊപ്പം എടുത്തു പറയേണ്ടതാണ് അണികളോടുള്ള അടുപ്പവും. കെ കരുണാകരൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയായെങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ലീഡറുടെ രാഷ്ട്രീയ ജീവിതം ഏറെ പ്രസക്തമാണ്.

Comments (0)
Add Comment