മുസ്‌ലിം ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമെന്ന് രമേശ് ചെന്നിത്തല; എല്‍ഡിഎഫ് മുങ്ങുന്ന വഞ്ചിയെന്ന് പരിഹാസം

Jaihind Webdesk
Tuesday, November 7, 2023

 

തിരുവനന്തപുരം: മുസ്‌ലിം ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോൺഗ്രസുമായി ലീഗിന് ഒരു പ്രശ്നവുമില്ല. ആരു വന്നാലും സ്വീകരിക്കും എന്നത് ഇടതുപക്ഷത്തിന്‍റെ അവസരവാദ നിലപാടാണ്. മുങ്ങുന്ന വഞ്ചിയിൽ ആരു കയറാനാണെന്നും അദ്ദേഹം പരിഹസിച്ചു.

മാപ്പ് അർഹിക്കാത്ത തെറ്റാണ് കെഎസ്‌യു വിദ്യാർത്ഥികളോട് കേരളാ പോലീസ് ഇന്നലെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന ആർ. ശങ്കറിന്‍റെ 51-ാം ചരമ വർഷിക ദിനത്തിൽ തിരുവനന്തപുരം പാളയത്തെ ആർ. ശങ്കർ പ്രതിമയിൽ രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി. ആർ. ശങ്കർ സ്ക്വയറിൽ നടന്ന അനുസ്മരണ ചടങ്ങ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.