‘തൃക്കാക്കര യുഡിഎഫിന്‍റെ ഉറച്ച മണ്ണ്; എല്‍ഡിഎഫ് പരാജയഭീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു’: കെ.സി വേണുഗോപാല്‍ എംപി

Wednesday, May 25, 2022

 

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫിന് പരാജയ ഭീതിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. വിഷയ ദാരിദ്ര്യം നേരിടുന്ന എൽഡിഎഫ് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തൃക്കാക്കര യുഡിഎഫിന്‍റെ ഉറച്ച മണ്ണാണ്.  യുഡിഎഫ് സ്ഥാനാർത്ഥി പാർട്ടി ഓഫീസുകളിൽ കയറി വോട്ട് ചോദിക്കുന്നതിൽ അസ്വഭാവികത ഇല്ല. വ്യാജ പ്രചരണങ്ങൾ കൊണ്ട് യുഡിഎഫിനെ തളർത്താനാകില്ലെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.