ഗുണ്ടാസംഘങ്ങള്‍ക്ക് അരിവാള്‍ പാർട്ടിയുടെ സംരക്ഷണം ; വാളയാറിലും സർക്കാർ വേട്ടക്കാർക്കൊപ്പം : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 12, 2019

ഇടതു സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് തെളിയിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് വാളയാർ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം സംബന്ധിച്ച് കേസുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നിരിക്കെ അതിന് സർക്കാർ തയാറാവുന്നില്ല.

എല്ലാ ഗുണ്ടാ സംഘങ്ങൾക്കും അരിവാൾ പാർട്ടിയുടെ സംരക്ഷണം നൽകുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 83-ാമത് വാർഷികാഘോഷത്തിന്‍റെ ഭാഗമായി കെ.പി.സി.സി – ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.