പ്രളയദുരന്തം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ ഭയപ്പെടുന്നു: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, September 19, 2018

കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയത്തിനുശേഷം ഒരുമാസം കഴിഞ്ഞിട്ടും നവകേരള രൂപീകരണത്തിന്റെ രൂപരേഖപോലും തയാറാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കന്യാസ്ത്രീ വിഷയത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

പ്രളയ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തെ സംസ്ഥാന സർക്കാർ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിനുശേഷം ഒരുമാസം കഴിഞ്ഞിട്ടും നവകേരള രൂപീകരണത്തിന്റെ രൂപരേഖപോലും തയാറാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കന്യാസ്ത്രീ വിഷയത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

https://www.youtube.com/watch?v=3xPCbFqszyQ

എൽ.ഡി.എഫ് സർക്കാരിന്റെ കിഫ്ബി പരാജയമാണെന്നും, കിഫ്ബിയിൽ ഇപ്പോൾ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാലറി ചാലഞ്ച് സർക്കാർ ജീവനക്കാരെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഇത് ഭരണകൂടത്തിന് യോജിച്ചതല്ല. ഇതിനെ എതിർക്കുന്നവരെ ഭരണാനുകൂല സർവീസ് സംഘടന ജീവനക്കാർ മര്‍ദിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നവകേരള രൂപീകരണത്തിനായി യാതൊരു രൂപരേഖയും തയാറാക്കാൻ ഒരുമാസമായിട്ടും സർക്കാരിന് സാധിച്ചിട്ടില്ല. പ്രളയ ദുരന്തം സമ്പന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സർക്കാർ ഭയപ്പെടുകയാണെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല തീർഥാടകരെ ചൂഷണം ചെയ്യുന്ന KSRTC നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. K.M മാണിക്കെതിരായ ബാർകോഴ കേസിൽ അദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടുകൾ. കെ എം മാണി കുറ്റക്കാരനല്ലെന്നാണ് യുഡിഎഫിന്റെ ഉറച്ചവിശ്വാസമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. സമയബന്ധിതമായി അ്‌ന്വേഷണം പൂർത്തിയാക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.