ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈല ഭഗവല്‍ സിംഗിന് ജാമ്യമില്ല

Wednesday, November 2, 2022

എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം. പദ്മ കേസില്‍ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം.

നിലവില്‍ റോസ്ലി കൊലക്കേസില്‍ കാലടി പൊലീസ് കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഒക്ടോബർ 11 നാണ് നരബലി കേസിൽ മൂന്ന് പ്രതികൾ പിടിയിലായത്.