പഴയ സാധനങ്ങള്‍ ശേഖരിച്ച് വിറ്റു ; 5000 ത്തോളം പുസ്തകങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കി കെഎസ് യു- യൂത്ത്കോൺഗ്രസ് പ്രവർത്തകർ

വായന ദിനത്തിൽ നാടിന് മാതൃകയായി മണർകാട് പഞ്ചായത്തിലെ കെഎസ് യു- യൂത്ത്കോൺഗ്രസ് പ്രവർത്തകർ. പഴയ വസ്തുകൾ ശേഖരിച്ച് വിറ്റ പൈസ കൊണ്ട് വിദ്യാർത്ഥികൾക്ക് പുസ്തകം വാങ്ങി നൽകി മാതൃകയാകുകയാണ് കെഎസ് യു- യൂത്ത്കോൺഗ്രസ്  പ്രവർത്തകർ. പുസ്തകവണ്ടി എന്ന ഈ സംരംഭം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയം മണർകാട് പഞ്ചായത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊവിഡ് കാലത്ത് നിർദ്ധരരായ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുസ്തക വണ്ടി എന്ന പേരിൽ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടിയും, അവർക്ക് വേണ്ട പഠനോ ഉപകരണങ്ങൾ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് പുസ്തകവണ്ടിയുടെ ലക്ഷ്യം. മണർകാട് പഞ്ചായത്തിലെ ഒരോ വീടുകളിൽ നിന്നും ശേഖരിച്ച പഴയ വസ്തുക്കൾ വിറ്റ് കിട്ടിയ പൈസ ഉപയോഗിച്ചാണ്കെഎസ് യു- യൂത്ത്കോൺഗ്രസ് പ്രവർത്തകർ പുസ്തകവണ്ടിയിലേക്ക് വേണ്ട പുസ്തകങ്ങൾ ശേഖരിച്ചത്.

5000 ത്തോളം പുസ്തകങ്ങളാണ് ഇങ്ങനെ പുസ്തകവണ്ടി ശേഖരിച്ചിട്ടുള്ളത്. ഇതുകൊണ്ട് 600 ൽ പരം വിദ്യാർത്ഥികൾക്കാണ് പുസ്തകവണ്ടി പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. ഇത് കൂടാതെ ഓൺലൈന്‍ പഠനവുമായി ബന്ധപ്പെട്ട് നാല് സ്മാർട്ട് ഫോണുകളും വിദ്യാർത്ഥികൾക്കായി പുസ്തകവണ്ടി വിതരണം ചെയ്യുന്നുണ്ട്.

 

Comments (0)
Add Comment