കാവിവത്കരണം പിന്‍വലിക്കണം ; കണ്ണൂർ സർവ്വകലാശാല സിലബസ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ സംഘപരിവാർ പ്രീണന സിലബസിനെതിരെ കെ.എസ്.യു പ്രതിഷേധം. കെ.എസ്.യു പ്രവർത്തകർ യൂണിവേഴ്സിറ്റിക്ക് മുന്നിൽ സിലബസ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്‍റ്  മുഹമ്മദ് ഷമ്മാസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്  റിജിൽ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു.

അതേസമയം സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയ്യാറാക്കിയത്. ആർ എസ് എസ് ആചാര്യൻമാരായ വി ഡി സവർക്കർ, എം എസ് ഗോൾവൾക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ദീന ദയാൽ ഉപാദ്യായയുടെയും ലേഖനം സിലബസിലുണ്ട്.

Comments (0)
Add Comment