കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഖെരാവോ ചെയ്യുന്നു; മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ

Friday, November 18, 2022

എറണാകുളം:  മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഖെരാവോ ചെയ്യുന്നു. തിരഞ്ഞെടുപ്പ് നോമിനേഷനിൽ ക്രമക്കേട് നടത്തി എന്നാരോപിച്ചാണ് ഖെരാവോ. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന നോമിനേഷൻ പരിശോധനയിൽ ജനന തീയതി രേഖപ്പെടുത്താത്തത് മൂലം തള്ളിയ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരുടെ നോമിനേഷൻ പ്രിൻസിപ്പാൾ ഇടപെട്ട് സാധു ആക്കിയതിനെതിരെയാണ് പ്രതിഷേധം.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജിൽ പോലീസ് ക്യാമ്പ് ചെയ്യുന്നു.