കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ സമരത്തിനോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ് മുടക്കുന്നത്. പി.എസ്.സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, കോളേജുകളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എം അഭിജിത് നിരാഹാര സമരം നടത്തുന്നത്.
അതേസമയം ഹയർസെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും കെ.എസ്.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.