യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു. യൂണിറ്റ്; ഭാരവാഹികളെ പ്രഖ്യാപിച്ചു ; സി. അമൽ ചന്ദ്ര പ്രസിഡന്‍റ്

നീണ്ട 18 വർഷത്തിന് ശേഷം കെഎസ്‌യു യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് തുറന്നു. അമൽ ചന്ദ്ര യൂണിറ്റ് പ്രസിഡന്‍റും ആര്യ എസ് നായർ വൈസ് പ്രസിഡന്‍റുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. കെ എസ് യുവിന്‍റെ നിരാഹാര പന്തലിലാണ് പ്രഖ്യാപനം നടന്നത്.

പിഎസ്‌സി പരീക്ഷാ ക്രമേക്കേടും എസ്എഫ്‌ഐ അധിക്രമങ്ങളിലെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അഭിജിത്താണ് പ്രഖ്യാപനം നടത്തിയത്.

https://www.facebook.com/JaihindNewsChannel/videos/359939774685870/

18 വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. യൂണിറ്റ് പ്രസിഡന്‍റ് സി. അമൽ ചന്ദ്ര, വൈസ് പ്രസിഡന്‍റ് ആര്യ, സെക്രട്ടറി അച്യുത് എസ്, ജോയിന്‍റ് സെക്രട്ടറി ഐശ്വര്യ ജോസഫ്, ട്രഷറര്‍ അമല്‍ പി.ടി., എക്സിക്യൂട്ടീവ് മെമ്പര്‍മാർ ബോബന്‍, ഇഷാന്‍ എന്നിവരാണ് യൂണിറ്റ് ഭാരവാഹികള്‍.

https://www.facebook.com/JaihindNewsChannel/videos/2659021744321609/

ഭയപ്പെടുത്തി ഭരിക്കുന്ന സാഹചര്യമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെന്ന് ചുമതലയേറ്റെടുത്ത് യൂണിറ്റ് പ്രസിഡന്‍റ് അമല്‍ ചന്ദ്ര പറഞ്ഞു.
ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്നും അമല്‍ പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്‌ഐക്ക് വേണ്ടി ജയ് വിളിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും അമൽ മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1641430049322718/

https://www.facebook.com/JaihindNewsChannel/videos/353476088883497/

യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നീങ്ങിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ യൂണിറ്റ് ഭാരവാഹികളെ മാത്രം കോളേജിലേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കെഎസ്‌യുവിന്‍റെ കൊടി കോളേജിനകത്തേക്ക് കൊണ്ടുപോകാൻ പൊലീസ് അനുവദിച്ചില്ല.

https://www.facebook.com/JaihindNewsChannel/videos/478926679604748/

കോളേജിൽ നിന്നുള്ള വിദ്യാർഥികളെ മാത്രമാണ് പൊലീസ് ഇന്ന് അകത്തേക്ക് കടത്തിവിട്ടത്. കോളേജ് നൽകിയ തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം.

കത്തിക്കുത്തിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. കനത്ത പൊലീസ് കാവൽ അടുത്ത ദിവസങ്ങളിലും തുടരാനാണ് തീരുമാനം.

KSUuniversity college
Comments (0)
Add Comment