മന്ത്രി പൂരം കാണാന്‍, എംഡി ആംസ്റ്റർഡാമില്‍; കെഎസ്ആർടിസിയില്‍ ശമ്പളമില്ല, സമരത്തിനൊരുങ്ങി ജീവനക്കാർ

 

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. മെയ് 10 വരെ കാത്തിട്ടും ജീവനക്കാര്‍ക്ക്ശമ്പളം ലഭിച്ചില്ല. ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ മന്ത്രി ആന്‍റണി രാജു തൃശൂരിലേക്ക് പോയി. യൂറോപ്പിലെ ബസുകളെകുറിച്ച് പഠിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ആംസ്റ്റര്‍ഡാമിലേക്കും പോയി. ഇതോടെ  ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഉറപ്പുപറയാന്‍ ആരുമില്ലാത്ത സ്ഥിതിയായി. അതേസമയം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ടിഡിഎഫ് അടക്കമുള്ള പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ഇന്ന് യോഗം ചേരും.

Comments (0)
Add Comment