കണ്ണൂരിൽ ബൈക്ക് അപകടത്തിൽ ഒരു മരണം; മരിച്ചത് കെഎസ്ആർടിസി കണ്ടക്ടർ ലൈജു

Jaihind News Bureau
Wednesday, October 30, 2019

കെഎസ്ആർടിസി കണ്ടക്ടർ കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ലൈജു (41) വാണ് മരിച്ചത്.ഇന്നു പുലർച്ചെ കണ്ണൂർകണ്ണോത്തുംചാലിലാണ് അപകടം. ഡ്യൂട്ടിക്കായി ഡിപ്പോയിലേക്ക് വരുന്നവഴി ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ലൈജുവിനെ നാട്ടുകാരും ടൗൺപോലീസും ചേർന്ന്ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.