കെപിസിസി വർക്കിംഗ് പ്രസിഡൻറ് കെ.സുധാകരന് കണ്ണൂരിൽ ആവേശകരമായ സ്വീകരണം

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് കെ.സുധാകരൻ. വിവാഹേതര ലൈഗിക ബന്ധം കുറ്റകരമല്ലാതാക്കിയ കോടതി വിധിയും പുനപരിശോധിക്കണമെന്നും കെ.സുധാകരൻ. കണ്ണൂരിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കെപിസിസി വർക്കിംഗ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത ശേഷം കണ്ണൂരിലെത്തിയ കെ.സുധാകരന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകരു നേതാക്കളും ചേർന്ന് നൽകിയത്. കണ്ണൂർ റയിൽവേ സ്റ്റേഷനിലെത്തിയ കെ.സുധാകരനെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും നേതാക്കളും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം ആഘോഷമാക്കി മാറ്റി.

കെ. സുധാകരനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ പൊതുയോഗം നടന്ന സ്റ്റേഡിയം കോർണറിലേക്ക് ആനയിച്ചത്. ആയിരകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്. സ്വീകരണ പൊതുയോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സിന് അനുകൂലമായ ജനവികാരമാണ് ജനങ്ങളിലുള്ളതെന്ന് മറുപടി പ്രസംഗത്തിൽ കെ.സുധാകരൻ പറഞ്ഞു.

നോട്ട് പിൻവലിച്ചതിനേക്കാൾ വലിയ അഴിമതിയാണ് റാഫേൽ വിമാനം വാങ്ങിയതിൽ ഉണ്ടായിരിക്കുന്നത്.ബി ജെ പിയുടെ കൊള്ള ജനമനസ്സുകളിൽ എത്തിച്ചാൽ പണ്ട് വെള്ളക്കാരെ ഓടിച്ചത് പോലെ ഈ കൊള്ളക്കാരെയും ഒടിക്കാൻ കഴിയുമെന്നും കെ.സുധാകരൻ പറഞ്ഞു.

സ്ത്രീ സമത്വത്തിന് ആരും എതിരല്ല. ക്ഷേത്രത്തിന്റെ ആചാരങ്ങൾ നിയമത്തിൽ അല്ല വ്യാഖ്യാനിക്കേണ്ടത് .. ആചാരം വിശ്വാസം ആണെങ്കിൽ ആ വിശ്വാസവും പരിരക്ഷിക്കപ്പെടണം. സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

ഇന്ത്യയെ കുറിച്ച് അടിസ്ഥാനത്തോടെ പറയുന്നതാണ് കുടുംബം ബന്ധം. അത് രാഷ്ട്രത്തിന്റെ അസ്തിതിത്വമാണ്. വിവാഹേതര ലൈഗിക ബന്ധം കുറ്റകരമല്ലാതാക്കിയ കോടതി വിധിയും പുനഃപരിശോധിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ മൗലവി,കെ പി സി സി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്,
സുമാ ബാലകൃഷ്ണൻ, കെ.സുരേന്ദ്രൻ, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ സംസാരിച്ചു

https://www.youtube.com/watch?v=P3ZfnT0Iu8E

K Sudhakaran
Comments (0)
Add Comment