കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ച് വരച്ച ഇന്ദിര ഗാന്ധിയുടെ ചിത്രം കരി തേച്ച് വികലമാക്കി നിലയില്‍. ലോക വനിതാ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് കോളേജ് കുട്ടികള്‍ വരച്ച ഇന്ദിര ഗാന്ധിയുടെ ചിത്രമാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ വികലമാക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുമ്പോഴുാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ ചിത്രം വികലമാക്കിയതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ ചിത്രം കരിതേച്ച് നശിപ്പിച്ച് കോളജിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക വിരുദ്ധകര്‍ക്കെതിരെ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. അക്രമികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.