ദക്ഷിണ കൊൽക്കത്തയിൽ ഫ്‌ളൈ ഓവർ തകർന്ന് വീണു

Tuesday, September 4, 2018

ദക്ഷിണ കൊൽക്കത്തയിലെ മജർഹത്തിൽ ഫ്‌ളൈ ഓവർ തകർന്ന് വീണു. വൈകുന്നേരം 4.45 ഓടെയാണ് ഡയമണ്ട് ഹാർബർ റോഡിലെ പാലത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആറിലധികം പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക റിപ്പോർട്ട്. പോലീസിന്‍റേയും ദുരന്ത നിവാരണ സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊൽക്കത്തയിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളിൽ ഒന്നാണിത്.