കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അടിയന്തര ഇടപെടലില്‍ മുട്ടാറിലെ കർഷകർക്ക് ആശ്വാസം… സിപിഎം തിരിച്ചെടുത്ത കൊയ്ത്തുയന്ത്രത്തിന് പകരം യന്ത്രങ്ങളെത്തി : JAIHIND News IMPACT

മുട്ടാർ 22 മുക്കാൽ ബണ്ടിനകം പാടത്ത് നിന്ന് സിപിഎം ഏജൻ്റ് കൊണ്ടുപോയ രണ്ട് യന്ത്രങ്ങൾക്ക് പകരം നാല് യന്ത്രങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് പാടത്തിറക്കി. പാടത്ത് നിന്ന് യന്ത്രങ്ങൾ തിരികെ എടുത്ത സിപിഎം ഏജൻ്റിൻ്റെ ക്രൂരതയുടെ വാർത്ത ജയ് ഹിന്ദ് ടിവി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി

35 ഏക്കർ പാടശേഖരത്തിൽ കർഷകരെ ദുരിതത്തിലാക്കി ഒന്നാം തീയതിയാണ് സിപിഎം ഏജൻ്റ് സന്ദീപ് രണ്ട് യന്ത്രങ്ങൾ പാടത്ത് നിന്ന് കൊണ്ടുപോയത്. ഈ വാർത്ത ജയ് ഹിന്ദ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് കൊടുക്കുന്നിൽ സുരേഷ്എം.പിയുടെ ഇടപെടലില്‍ 2 യന്ത്രങ്ങൾക്ക് പകരം നാല് യന്ത്രങ്ങൾ പാടത്ത് ഇറക്കി എന്ന് മുട്ടാർ പഞ്ചായത്ത് പ്രസിഡൻറ് അജോ പറഞ്ഞു.

കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് 4 ഏക്കർ കൊയ്തതിന് ശേഷം മെഷീൻ താഴ്ന്നു പോകുന്നുവെന്ന് കളക്ടറെ തെറ്റിദ്ധരിപ്പിച്ചും മന്ത്രി ജി സുധാകരന്‍റെ ഓഫീസിൽ നിന്നു പറഞ്ഞിട്ടാണ് മെഷീൻ കൊണ്ടു പോകുന്നതെന്ന് പറഞ്ഞുമാണ് ഏജൻ്റ് മെഷിൻ തിരികെ കൊണ്ടു പോയത്. എന്നാൽ കർഷകർക്ക് എല്ലാവിധ സഹായവും നല്‍കി മുട്ടാർ കൃഷി വകുപ്പ് ഓഫീസർ കാർത്തിക ഒപ്പമുണ്ടായിരുന്നു. ലക്ഷങ്ങൾ നഷ്ടം സംഭവിക്കേണ്ട കർഷകർക്ക് ഇപ്പോൾ എം.പിയുടെ ഇടപെടൽ ആശ്വാസമേകിയിരിക്കുകയാണ്.

farmersMuttar
Comments (0)
Add Comment