
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ യു ഡി എഫ് തൂത്തു വാരി. കൊച്ചി കോർപറേഷനിൽ 47 സീറ്റ് നേടിയാണ് യു ഡി എഫ് ഭരണം തിരിച്ച് പിടിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്ഗീസ് സ്റ്റേഡിയം ഡിവിഷനിൽ നിന്നും 1086 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാർലിമെന്ററി കമ്മറ്റി ചേർന്നാകും കൊച്ചിയുടെ അടുത്ത മേയറെ യു ഡി എഫ് തെരഞ്ഞെടുക്കുക
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ യു ഡി എഫ് തൂത്തു വാരി. കൊച്ചി കോർപറേഷനിൽ 47 സീറ്റ് നേടിയാണ് യു ഡി എഫ് ഭരണം തിരിച്ച് പിടിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്ഗീസ് സ്റ്റേഡിയം ഡിവിഷനിൽ നിന്നും 1086 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലാരിവട്ടം ഡിവിഷനിൽ നിന്നും മിനിമോൾ വി കെ യും ഫോർട്ട് കൊച്ചിയിൽ നിന്നും ഷൈനി മാത്യുവും ജയിച്ചു. ജില്ലയിലെ നഗരസഭകളായ ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കൂത്താട്ടുകുളം,കോതമംഗലം, മരട്, മൂവാറ്റുപുഴ, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര എനിവിടങ്ങളിൽ യുഡിഫ് ഭരണം പിടിച്ചു. സംസ്ഥാന സർക്കാരിനെതിരെയും കൊച്ചി കോർപറേഷനെതിരെയുമുള്ള ഭരണവിരുദ്ധ വികാരമാണ് യു ഡി എഫിന് വലിയ വിജയം ഉണ്ടാകാൻ പ്രധാന കാരണം. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനോ മാലിന്യ പ്രശ്നം പരിഹരിക്കാനോ കൊതുക് നിവാരണം നടത്തണോ പുതിയ പദ്ധതികൾ കൊച്ചിയിൽ കൊണ്ടു വരാനോ നിലവിലെ കൊച്ചിയിലെ ഇടത് ഭരണ കൂടത്തിന് സാധിച്ചിട്ടില്ല. ഇതെല്ലാം കൊച്ചിയിൽ കോൺഗ്രസ് അനുകൂല തരംഗത്തിന് പ്രധാന കാരണമാണ്.
കൊച്ചി നഗരത്തിലെ ജനങ്ങൾ തന്ന വിജയമാണെന്നും യു ഡി എഫ് പ്രതീക്ഷിച്ച വിജയമാണെന്നും ഒരിക്കലും വിജയിച്ചിട്ടില്ലാത്ത എൽ ഡി എഫ് ഡിവിഷൻ ഇത്തവണ യു ഡി എഫ് തിരിച്ചു പിടിച്ചെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
കൊച്ചി കോർപറേഷൻ യു ഡി എഫ് തിരിച്ച് പിടിച്ചത് വലിയ സന്തോഷം നൽകുന്നതാണെന്നും ഒരു പാട് വികസന നേട്ടം പറഞ്ഞു മേനി നടിക്കുന്ന എൽ ഡി എഫിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് അവരുടെ പരാജയമെന്നും അഡ്വ മിനിമോൾ വി കെ പറഞ്ഞു. പാർലിമെന്ററി കമ്മറ്റി ചേർന്നാകും കൊച്ചിയുടെ അടുത്ത മേയറെ യു ഡി എഫ് തെരഞ്ഞെടുക്കുക.