കൊച്ചി നഗരസഭ അഴിമതിക്കാരുടെ കൂടാരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Jaihind News Bureau
Tuesday, May 20, 2025

പണമില്ലാതെ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് കൊച്ചി നഗരസഭയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതിക്കാരുടെ കൂടാരമാണ് നഗരസഭ.  ജനോപകാരപ്രദമായ ഒരു പദ്ധതി പോലും നടപ്പാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ലന്ന് സതീശൻ കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി എറണാകുളം ഡി സി സി യിൽ നടന്ന കോർപറേഷൻതല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എസ് എം എൽ പദ്ധതികൾ സ്വന്തമാക്കി ബോർഡ് വച്ചും പി ആർ തള്ളൽ നടത്തിയുമാണ് നഗരഭരണം മുന്നോട്ട് പോകുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കുന്നില്ല. മൺസൂൺ കാല മുന്നൊരുക്കം പോലും ഫലപ്രദമായി നടത്തിയിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ടി ജെ വിനോദ് എംഎൽഎ, രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എസ് അശോകൻ, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, വികെ മിനിമോൾ, ഇക്ബാൽ വലിയവീട്ടിൽ, എൻ ആർ ശ്രീകുമാർ, എംപി ശിവദത്തൻ, കെ എം റഹീം, പി ഡി മാർട്ടിൻ, ചെല്ലമ്മ ടീച്ചർ, വിജു ചൂളക്കൻ, സനൽ നെടിയതറ, ഹെൻറി ഓസ്റ്റിൻ, ആന്റണി കുരീത്തറ തുടങ്ങിയവർ സംസാരിച്ചു