കൊച്ചി: 19കാരി പെൺകുട്ടിയെ കൊച്ചിയിൽ വാഹത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഡോളിക്ക് വേണ്ടി രണ്ട് പേര്‍ ഹാജരായത് തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലും ഒരേസമയം കോടതിയിൽ ഹാജരായി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അഫ്സലിനോടു കോടതിയിൽ മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ ആളൂർ ആക്രോശിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റ് ഇടപെട്ടു. ബഹളംവയ്ക്കാൻ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്ട്രേട്ട് പറഞ്ഞത്. ശേഷം താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ. അഫ്സലിനെയാണെന്ന് ഡോളി പറഞ്ഞതോടെയാണ് തര്‍ക്കം അവസാനിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേസമയം മനപ്പൂര്‍വ്വം മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ്. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡോളിയാണ് സാഹചര്യം ഒരുക്കിയതെന്നും പൊലീസ് പറയുന്നു.
കേസിലെ പ്രതികളായ ഡോളി കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിധിൻ സുദീപ് എന്നിവരെ കോടതി അഞ്ചു ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു