‘500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ’: കെ.കെ ശൈലജ

Jaihind Webdesk
Saturday, October 15, 2022

 

കുവൈറ്റ്: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇടപാടുകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയായിരുന്നുവെന്ന് കെ.കെ ശൈലജ കുവൈറ്റില്‍ പറഞ്ഞു. കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അഴിമതി ആരോപണത്തില്‍ കെ.കെ ശൈലജയുടെ വിശദീകരണം.

‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകൾ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവും, ഒന്നും പ്രശ്നമല്ല’– കെ.കെ ശൈലജ പറഞ്ഞു. ഡിസംബർ 8ന് ഹാജരാകണമെന്നാണ് നിർദേശിച്ച് ഇന്നലെയാണ് കെ.കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നൽകിയത്.