‘എനിക്കൊപ്പം ഇനി ഉമയുമുണ്ടാകും കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാകാന്‍’; ഉമയ്ക്ക് പിന്തുണയുമായി രമയെത്തി

Tuesday, May 24, 2022

തൃക്കാക്കര : ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമ എംഎൽഎ പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിന് പിന്തുണയുമായി എത്തി. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലത്തിലെ വാഹന പര്യടന പ്രചാരണ പരിപാടിയിലാണ് രമയെത്തിയത്.

പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എംഎൽഎയാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാകുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ ഇറങ്ങി വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർത്ഥിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചരണത്തിന്‍റെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്.