‘കേരളത്തെ പൂർണമായും അവഗണിച്ചു ; കോർപറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബഡ്ജറ്റ്’ : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, February 1, 2020

 

ന്യൂഡല്‍ഹി : ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപറേറ്റുകൾക്കും വൻകിടക്കാർക്കും വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് രാജ്യത്തെ യഥാർത്ഥ സ്ഥിതിഗതികളെ അഭിമുഖീകരിക്കാത്തതാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. സാധാരണക്കാരന് തിരിച്ചടിയാകുന്നതും ഒപ്പം കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതുമായ ബഡ്ജറ്റാണ് ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഒരു പദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല എന്നതും ശ്രദ്ധേയമാണ്.