വേനലെത്തും മുൻപേ വിയർത്ത് കേരളം

വേനലെത്തും മുൻപേ കേരളം വിയർത്തു തുടങ്ങി. ശരാശരിയിലും ഉയർന്ന താപനിലയാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്. കാലാവസ്ഥ മാറ്റം കേരളത്തിലും യാഥാർത്ഥ്യമാവുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനം ശരിയായി, മകരമാസക്കുളിരും പുലരിത്തൂമഞ്ഞുമെല്ലാം കേരളത്തിൽ ഇക്കുറി പാട്ടിലും കവിതയിലും ഒതുങ്ങുകയാണ്. പതിവിന് വിപരീതമായി സംസ്ഥാനത്ത് ഡിസംബറിലും ജനുവരിയിലും തണുപ്പ് നന്നേ കുറഞ്ഞു. പകൽ സമയം പല ജില്ലകളിലും ഉയർന്ന താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാകട്ടെ ശരാശരി 22 മുതൽ 24 ഡിഗ്രി വരെ എത്തി നിൽക്കുന്നു.

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് തരംഗത്തിലെ മാറ്റമാണ് കാലാവസ്ഥ വ്യതിയാനത്തിന് വഴി വച്ചതെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മർദ്ദം ഉയർന്നു നിൽക്കുകയാണ്. ഈർപ്പവും മേഘവും കുറവായതിനാൽ സൂര്യതാപം നേരിട്ട് പതിക്കുന്നതും താപനില കൂടാൻ കാരണമാകുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് കേരളത്തിൽ വേനൽക്കാലമായി കണക്കാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തവണ സംസ്ഥാനത്ത് വേനൽക്കാലവും കടുത്തേക്കുമെന്നാണ്

Heatkerala
Comments (0)
Add Comment