കിഫ്ബിയുടെ ‘കേരള നിർമ്മിതി’ കാസർഗോഡ് സമാപിച്ചു

കിഫ്ബി വഴി കാസർഗോഡ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളെ  പരിചയപ്പെടുത്തുന്ന കേരള നിർമ്മിതി പരിപാടി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ജില്ലയിലെ വികസനത്തിനാവശ്യമായ നിരവതി ചർച്ചകൾ നടന്നു

മന്ത്രിമാരും ജില്ലയിലെ എം പി എം എൽ എ മാർ പൊതുപ്രവർത്തകർ വിദ്യാർത്ഥികൾ ഉൾപെടെ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിനു പേരാണ് പ്രദർശനം കാണാനും ചർച്ചകളിൽ പങ്കെടുക്കാനും ഒപ്പം കലാപരിപാടികൾ ആസ്വദിക്കാനുമായി നുള്ളിപാടിയിലെ പവലിയനിൽ എത്തിയത്

അടിസ്ഥാന സൗകര്യങ്ങൾ ആരോഗ്യ മേഖല കുടിവെള്ളം പാർപ്പിടം ടൂറിസ വികസനം അടക്കം ജില്ലയിലെ വികസന സാധ്യതകളെ കുറിച്ചുള്ള ചർച്ചകളിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കും എം.എൽ എ മാരും ഒപ്പം പൊതുജനങ്ങളും പങ്കെടുത്തു

പവലിയനിലെ വികസന പദ്ധതികളുടെ പ്രദർശനങ്ങൾ കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാവതരണം സ്കൾ കുട്ടികൾക്കുള്ള ഉപന്യാസ രചനാ മത്സരം നിയമസഭ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ് ബി പദ്ധതികളുടെ അവലോകനം അടക്കം മുന്ന് ദിവസങ്ങളിലായി നടന്ന പരിപാടി വൻ വിജയകരമായിരുന്നു എന്ന് കിഫ്ബി വിഇഒ കെ. ഇ എബ്രഹാം പറഞ്ഞു

https://www.youtube.com/watch?v=0Oert64t4zg

KERALA INFRASTRUCTURE INVESTMENT FUND BOARD (KIIFB )
Comments (0)
Add Comment