സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം; വിവിധ ജില്ലകളിലെ അലര്‍ട്ടുകള്‍ ഇങ്ങനെ…

Jaihind Webdesk
Sunday, October 8, 2023


കേരളത്തില്‍ വീണ്ടും മഴ കനക്കും. കാലവര്‍ഷത്തില്‍ നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴ ഇന്ന് മുതല്‍ മലയോര മേഖലയില്‍ ആരംഭിക്കും. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത. പകല്‍ ചൂടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പലയിടങ്ങളിലും ഉയര്‍ന്ന ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 2023 ഒക്ടോബര്‍ 08 മുതല്‍ 12 വരെ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ട് വിവരങ്ങള്‍

09-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
11-10-2023 : എറണാകുളം, ഇടുക്കി
12-10-2023 : എറണാകുളം, പാലക്കാട്, മലപ്പുറം