ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Thursday, October 25, 2018

മതിയായ സൗകര്യങ്ങളൊരുക്കാതെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെുന്നും കോടതി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെുന്നും കോടതി പറഞ്ഞു. ഹർജി ഹൈക്കോടതിയിൽ പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതു പ്രവർത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.