സർക്കാരിന്‍റെ മദ്യനയം വിചിത്രം; കേരളം മയക്കുമരുന്നിന്‍റെ കേന്ദ്രമായി മാറി, സർക്കാർ നിഷ്ക്രിയം: വി.ഡി സതീശന്‍

Jaihind Webdesk
Thursday, July 27, 2023

 

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ മദ്യനയം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ഭാഗത്ത് സർക്കാർ മദ്യ വിരുദ്ധ പ്രചാരണം നടത്തുമ്പോൾ മറുഭാഗത്ത് കൂടുതൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്ന് കേരളത്തിന്‍റെ യുവത്വത്തെ കാർന്നു തിന്നുമ്പോൾ സർക്കാർ നിഷ്ക്രിയമായി മാറിയെന്നും കേരളം മയക്കു മരുന്നിന്‍റെ കേന്ദ്രമായി മാറിയെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ ആരംഭിച്ച ക്യാമ്പെയ്ൻ പരാജയമായി മാറിയെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.