ശബരിമല : നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

Jaihind Webdesk
Thursday, December 6, 2018

High-court-committee-sabarimala

ശബരിമലയിലേയ്ക്ക് ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നീരിക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ശബരിമലയിലെ പൊലീസിന്‍റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുവെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

ശബരിമലയിൽ നിരീക്ഷണ സമിതിയെ നിയമിച്ച ഹൈകോടതി തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടി കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിലെ നിരീക്ഷണ സമിതിയുടെ പ്രവർത്തനം. പൊലീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവരെയാണ് ഹൈക്കോടതി ശബരിമലയിൽ നിരീക്ഷകരായി നിയോഗിച്ചത്. കഴിഞ്ഞ ദിവസം സമിതി ശബരിമല സന്നിധാനം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. ആവശ്യമാണെങ്കിൽ സുപ്രീം കോടതിക്ക് മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നും സർക്കാർ നിലപാടെടുക്കുന്നു.[yop_poll id=2]