മദ്യമുതലാളിമാര്‍ പേടിക്കേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്

Jaihind Webdesk
Thursday, January 31, 2019

Budget 2019

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മദ്യമുതലാളിമാര്‍ക്ക് സി.പി.എം നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുകയാണ്. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ ആപ്തവാക്യം. എന്നാല്‍ സാധാരണ ജനതയുടെ കൂടെയല്ല എന്നുമാത്രമാണ് ഒരു വ്യത്യാസം. തോമസ് ഐസക്കിന്‍റെ പത്താമത്തെ ബജറ്റിലും സര്‍ക്കാര്‍ മദ്യമുതലാളിമാര്‍ക്കൊപ്പമുണ്ട്. മദ്യമുതലാളിമാർക്ക് വൻ ഇളവുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ബാർ ഹോട്ടലുകളുടെ ടേണോവർ നികുതി ഒഴിവാക്കി. ഒപ്പം തന്നെ ബാറുകളിലെ കോമ്പോസിഷൻ നികുതി ബാധ്യത കണക്കാകുന്നതിന് മുൻ മുന്‍ വർഷങ്ങളിലെ നികുതി പരിഗണിക്കണമെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. ബാർ ഹോട്ടലുകളുടെ നികുതി കുടിശിക അടച്ചുതീർക്കാൻ തവണ വ്യവസ്ഥയും അനുവദിച്ച് ബാർ മുതലാളിമാർക്കുവേണ്ടി ഉദാരമായ സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചത്.