അരൂര്‍ അപകടം: ‘മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, November 13, 2025

ആലപ്പുഴ തുറവൂരില്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപല്‍. കേന്ദ്രത്തിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മുഖവിലക്കെടുത്തില്ല. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രത്തിനു പല തവണ വിഷയത്തില്‍ കത്തെഴുതിയിട്ടുണ്ട്. യാതൊരു വിധ സുരക്ഷയും ഉറപ്പാക്കാതെ സമയബന്ധിതമായി മേല്‍പ്പാലം പൂര്‍ത്തിയാക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സൈന്‍ ബോര്‍ഡുകള്‍ പോലുമില്ല. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും
അതും അവിടെ ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇത്തരം അപകടങ്ങള്‍ വിളിച്ചു വരുത്തി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. യാത്രക്കാരുടേത് ദുരിതയാത്രയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തണം. കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.