കേരളത്തിലെ ആദ്യ നഗര കയാക്കിങ്ങിന് കൊച്ചിയില്‍ തുടക്കം

Jaihind Webdesk
Monday, December 24, 2018

Kayakking-at-Kochi

കേരളത്തിലെ ആദ്യ നഗര കയാക്കിങ്ങിന് തുടക്കം കുറിച്ച് കൊച്ചി. കൊച്ചിയുടെ ടൂറിസം മേഖലക്ക് ഉണർവേകി കയാക്കിങ് ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. ആദ്യ ഉല്ലാസ യാത്ര മറൈൻ ഡ്രൈവിലെ ജിഡ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ചു. ആദ്യ കയാക്കിങ് യാത്ര ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുംഹൈബി ഈഡൻ എംഎൽഎ യും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു

ദിവസവും രാവിലെ 6.30 മുതൽ 11.30വരെയും പകൽ മൂന്നുമുതൽ 5.30 വരെയാണ് ഉല്ലാസ യാത്രക്ക് സൗകര്യം. ജനുവരി ഒന്നു വരെ ആദ്യം വരുന്ന 30 പേർക്ക് രാവിലെ 8 മുതൽ 11 വരെ യാത്ര സൗജന്യമായിരിക്കും. സ്‌കൂബാ കൊച്ചിയാണ് കയാക്കിങ് നടത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിചയ സമ്പന്നരാണ് കയാക്കിങ് പരിശീലിപ്പിക്കുന്നത്. ഇത്തരം പ്രകൃതി സൗഹൃദ ഉല്ലാസ യാത്രകൾ കൊച്ചിയുടെ ടൂറിസം സാധ്യതകൾക്ക് പൊൻ തൂവലാണ്