കാസർകോട് കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

Jaihind News Bureau
Wednesday, September 4, 2019

കാസർകോട് കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്ക സ്വദേശി സാജിദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ സുള്ള്യ റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വലിയ കാഞ്ഞിരമരം കടപുഴകി വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

teevandi enkile ennodu para