കര്‍ണാടകയില്‍ 14 വിമതരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Tuesday, July 30, 2019

കർണാടകയിലെ 14 വിമത എം.എൽ.എമാരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. എം എൽ എ മാരെ പുറത്താക്കി കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ എ.ഐ.സി.സി അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കുമാരസ്വാമി സർക്കാർ തേടിയ വിശ്വാസവേട്ടെടുപ്പിൽ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ദിവസം സ്പീക്കർ കെ ആർ രമേശ് കുമാർ അയോഗ്യരാക്കിയ എം എൽ എ മാരെയാണ് പാർട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.