കണ്ണൂരില്‍ മാവേയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി; കൂടുതല്‍ പോലീസ് സ്ഥലത്തേക്ക്


കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി. വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റു. ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തുന്നു. 2 മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. വന്‍ സ്‌ഫോടന ശബ്ദവും തുടര്‍ന്നു വെടിയൊച്ചകളും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. തണ്ടര്‍ബോള്‍ട്ട്, ആന്റി നക്‌സല്‍ ഫോഴ്‌സ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചിലിനിടെയാണു വെടിവയ്പ്പുണ്ടായത്. ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും വനത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഉരുപ്പുംകുറ്റിയില്‍ പോലീസ് തടഞ്ഞു. ഉരുപ്പുംകുറ്റി ടൗണില്‍ വെടിയൊച്ച കേള്‍ക്കാം.

Comments (0)
Add Comment