
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും മദ്യം എറിഞ്ഞു. മൂന്ന് കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റുമാണ് ജയിലിന് അകത്തേക്ക് എറിഞ്ഞത്. ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ മതിലിന്റെ പിറകില്‍ ജയില്‍ ജീവനക്കാരാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
അതേസമയം കണ്ണൂര്‍ ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന് തടവുകാരനില്‍ നിന്ന് മര്‍ദ്ദനമേറ്റതായും പരാതി. പോക്‌സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂര്‍ സ്വദേശി രാഹുലാണ് ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് അനസിനെ മര്‍ദ്ദിച്ചത്. ഈ സംഭവത്തിലും ജയില്‍ സൂപ്രണ്ട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.