
കണ്ണൂര്‍ പയ്യന്നൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. പയ്യന്നൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. അധ്യാപകന്‍ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിനോദയാത്രക്കിടെ ഉണ്ടായ തര്‍ക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്ന് എഫ്‌ഐആര്‍ പറയുന്നു.
പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ എന്ന് പറഞ്ഞ് ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കി. ലിജോ ജോണും സുഹൃത്തുക്കളും ചേര്‍ന്നാണ് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍.