കനയ്യയും ജിഗ്നേഷും മൂവർണക്കൊടിക്കീഴില്‍ ; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് നേതാക്കള്‍

Jaihind Webdesk
Tuesday, September 28, 2021

ന്യൂഡല്‍ഹി : കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഇരുവർക്കും പാർട്ടി അംഗത്വം നല്‍കി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുർജ്ജേവാല തുടങ്ങിയ നേതാക്കള്‍ ഇരുവരേയും സ്വീകരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസിന് കരുത്താകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യയും ജിഗ്നേഷും എത്തിയിരുന്നു.