കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്‍റെയും മകന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലെ പ്രതികളായ  സിപിഐ മുന്‍ നേതാവ് എന്‍. ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്നാണ് ഭാസുരാംഗന്‍റെ ജാമ്യാപേക്ഷയിലെ ആവശ്യം. കേസില്‍ പങ്കില്ലെന്നും ഇഡി അന്യായമായി പ്രതിചേര്‍ത്തതാണ് എന്നുമാണ് അഖില്‍ ജിത്തിന്‍റെ വാദം.

കരുവന്നൂര്‍ കേസിലെ പ്രധാന പ്രതി സി.കെ. ജില്‍സിന്‍റെ ജാമ്യാപേക്ഷയും പരിഗണനയിലുണ്ട്. കേസിലെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ജില്‍സിന്‍റെ ആവശ്യം. ജസ്റ്റിസ് ടി.ആര്‍. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്.

Comments (0)
Add Comment