കാബൂള്‍ : പൊലീസ് ചെക്‌പോസ്റ്റില്‍ ചാവേർ ബോംബാക്രമണം; ആറുപേർ കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, November 13, 2018

കാബൂളിലെ പൊലീസ് ചെക്‌പോസ്റ്റിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ പൊലീസുകാരടക്കം ആറുപേർ കൊല്ലപ്പെട്ടു. 10 പൊലീസുകാരടക്കം നിരവധിപേർക്ക് പരിക്കേറ്റു.

മധ്യ കാബൂളിലെ ഒരു സ്‌കൂൾ പരിസരത്തെ പൊലീസ് ചെക്‌പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാരവും ധനകാര്യ, നീതിന്യായ മന്ത്രാലയങ്ങളും പ്രവർത്തിക്കുന്ന മേഖലയാണിത്. മേഖലയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.

ന്യൂനപക്ഷ ഹസാരകൾക്ക് എതിരേ താലിബാൻ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിന് എത്തിയവരെയാണു ചാവേർ ലക്ഷ്യമിട്ടത്. പ്രതിഷേധക്കാരുടെ സമീപത്തേക്കു നീങ്ങിയ ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞപ്പോൾ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ഇതിനിടെ ഫാറാ പ്രവിശ്യയിൽ താലിബാൻ നടത്തിയ മറ്റൊരു ആക്രമണത്തിൽ പോലീസുകാരും സിവിലിയന്മാരും ഉൾപ്പെടെ 40 പേർക്കു ജീവഹാനി നേരിട്ടെന്ന് പ്രവിശ്യാ കൗൺസിൽ അംഗം ദാദുള്ള അറിയിച്ചു.

https://www.youtube.com/watch?v=TF3-I5pZ9Vw