
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളില്‍ നിന്നുള്ള കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
സുപ്രീം കോടതി ഉത്തരവിന്റെ തുടര്‍ച്ചയായാണ് കെ ടെറ്റ് നിര്‍ബന്ധമാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ ആവശ്യമായതിനാല്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ചില സംഘടനകള്‍ വിഷയത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ പ്രതികരിച്ചുവെന്നും സര്‍ക്കാര്‍ അധ്യാപകരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.