സുപ്രീം കോടതി വിധി പ്രത്യാശ നൽകുന്നത്: കെ സുധാകരന്‍

Jaihind Webdesk
Tuesday, November 13, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹര്‍ജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നൽകുന്നതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. 22 ന് ഹർജിയിൽ അനുകൂലമായി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കോൺഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ സംരക്ഷണ ജാഥയുമായും മുന്നോട്ട് പോകും.

സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ എല്ലാ സംഭവ വികാസങ്ങളെയും, വരാന്‍ പോകുന്ന വിപത്തിനെയും എല്ലാം കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അത് വിനിയോഗിക്കും. ജാഥ സമാപിച്ച ശേഷം പാർട്ടി തലത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.