‘കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട’; കെ സുധാകരന്‍ എംപി

Friday, June 23, 2023

 

കൊച്ചി: പിണറായി സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി എടുത്ത കേസിൽ മൊഴി നല്കാന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കടൽ താണ്ടി വന്നവനെ കൈത്തോട് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ തനിക്ക് കഴിയുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും കെ സുധാകരന് എംപി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട. നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കെ സുധാകരൻ എംപി വിശദീകരിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/515185637420644