കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മലപ്പുറത്ത്

Jaihind Webdesk
Wednesday, November 14, 2018

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം തുടരുന്നു. ഇന്ന് രാവിലെ അങ്ങാടിപ്പുറത്ത് നിന്നാണ് യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അങ്ങാടി പുറത്തെ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാതെയുള്ള ബി.ജെ.പി സമരം ആളുകളെ കബളിപ്പിക്കലാണെന്ന് ഉമ്മൻ ചാണ്ടി.

അങ്ങാടിപ്പുറത്ത് എത്തിയ ജാഥാനായകൻ കെ.സുധാകരനെ വാദ്യമേളത്തിന്‍റെയും  മുദ്രാവാക്യം വിളിയുടേയും അകമ്പടിയോടെ പൊതുയോഗവേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. അങ്ങാടിപ്പുറത്ത് നടന്ന സ്വീകരണ പൊതുയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

മതങ്ങളും വിശ്വാസവുമില്ലാത്ത സ്ഥിതിവിശേഷമാണ് മാർക്സിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നത്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഓർഡിനൻസ് ഇറക്കാതെയുള്ള ബി.ജെ.പി സമരം ആളുകളെ കബളിപ്പിക്കലാണ്.
ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു അമിത് ഷാചെയ്യേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരിന് ചെയ്യാൻ പറ്റാവുന്ന കാര്യങ്ങൾ ചെയ്യാതെ വിശ്വാസികൾക്ക് മുന്നിൽ സമരവുമായി ബി.ജെ.പി വരരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുൻ എം.പി സി ഹരിദാസ്, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, എ.പി അനിൽകുമാർ, ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണൻ, എ.പി അനിൽകുമാർ കെ സുരേന്ദ്രൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു.