ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ മടക്കം; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ മുരളീധരൻ എംപി

അന്യസംസ്ഥാനത്തുള്ള മലയാളികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കെ മുരളീധരൻ എംപി. ദേവസ്വം ബോർഡ്‌ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക മറ്റ് ക്ഷേത്രങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്നും കെ മുരളീധരൻ എം പി കോഴിക്കോട് പറഞ്ഞു.

രണ്ടു സംസ്ഥാനം സംയുക്തമായി ആവശ്യപ്പെട്ടാൽ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടും മറ്റ് മുഖ്യമന്ത്രിമാരെ വിളിക്കാനോ നടപടി എടുക്കാനോ കേരള മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കൊവിഡ് ഇല്ലാത്ത ആളുകളെ ഇത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സാധ്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിൽ കൊണ്ട് വരാൻ പ്രതിപക്ഷം തയ്യാറാണെന്നും കെ മുരളീധരൻ പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ബോർഡ്‌ 5 കോടി ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന് പകരം
മറ്റ് ക്ഷേത്രങ്ങളെ സഹായിക്കാനാണ് നൽകേണ്ടത്. പൂട്ടിക്കിടക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.  ദേവസ്വം ബോർഡിന്‍റെ കെട്ടിടങ്ങൾ ക്വാറന്റൈൻ സംവിധാനത്തിന് നൽകാം. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുക്കോടി നൽകുന്നതിൽ ഗുരുവായൂർ ദേവസം ബോർഡിലെ മൂന്ന് സ്ഥിരാഗoങ്ങൾ സമ്മതമാണോ എന്ന് വ്യക്തമാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

Comments (0)
Add Comment