ശമ്പളം ലഭിക്കാന്‍ ഇടപെടണം; സർക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

 

കൊച്ചി: ശമ്പളം നല്‍കാത്തതില്‍ സർക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍. ശമ്പളവും തസ്തികയും നിര്‍ണയിച്ച്‌ സര്‍വീസ് ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഇടപെടണമെന്നും  കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ചൂഷണവും വിവേചനവും നടക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ഹർജിയില്‍ പറയുന്നു.

പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ അടക്കം സര്‍ക്കാര്‍ നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് കോടതിയെ സമീപിച്ചത്. ജൂണിലാണ് ആയിരത്തിലധികം ജൂനിയര്‍ ഡോക്ടര്‍മാരെ കൊവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ചത്. അന്ന്  ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. പിപിഇ കിറ്റ് ധരിച്ച് കഴിഞ്ഞദിവസം ഡോക്ടർമാർ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

 

 

Comments (0)
Add Comment